Newsperseconds.com

ബ്രസീലില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 78 ആയി; 100 ലധികം ആളുകളെ കാണാതായി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Capture

തെക്കന്‍ ബ്രസീലില്‍ കനത്ത മഴ തുടരുകയും വെള്ളപ്പൊക്കം ഉയരുകയും ചെയ്യുന്നതിനാല്‍ മരണസംഖ്യ ഉയരുന്നു. തെക്കന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം 78 പേരെങ്കിലും മരിച്ചതായാണ് റിപ്പോര്‍ട്ട്. 115,000-ത്തിലധികം ആളുകള്‍ പലായനം ചെയ്തു. 100 ലധികം ആളുകളെ കാണാതായതായും അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഏകദേശം 16,000ളം പേരെ സ്‌കൂളുകളിലും ജിംനേഷ്യങ്ങളിലും മറ്റ് താല്‍ക്കാലിക അഭയ കേന്ദ്രങ്ങളിലും പാര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാന സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെ കണക്കനുസരിച്ച് മരണസംഖ്യ ഇനിയും ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച 105 പേരെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ച്ചയായ കനത്ത മഴയെത്തുടര്‍ന്ന് ഉറുഗ്വേയുടെയും അര്‍ജന്റീനയുടെയും അതിര്‍ത്തിയിലുള്ള സംസ്ഥാനത്തെ ഏകദേശം 500 നഗരങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വെള്ളപ്പൊക്കം ബാധിച്ചു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment