Newsperseconds.com

തൃശൂരിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി; നാല് പേർക്ക് പരിക്ക്

Untitled Design (70)

തൃശൂർ കൈപ്പറമ്പിൽ പൂരത്തിന് എഴുന്നെള്ളിച്ച ആന ഇടഞ്ഞോടി. മേള കലാകാരനടക്കം നാല് പേർക്ക് പരിക്കേറ്റു. ആളുകൾ പരിഭ്രാന്തരായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

രാവിലെയാണ് തിരുവാണിക്കാവ് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ശബരിനാഥ് എന്ന ആന ഇടഞ്ഞത്. ഇതേതുടർന്ന് ആളുകൾ കൂട്ടമായി ഓടിയതോടെ പലരും താഴെ വീഴുകയും ചവിട്ടേറ്റ് പരിക്കേൽക്കുകയും ചെയ്തു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം.

കട നടത്തിയിരുന്ന കാക്കാശേരി സ്വദേശി അഷറഫിന് എട്ടു ലക്ഷം രൂപയുടെ നാശനഷ്ടവും കേച്ചേരി സ്വദേശിയായ ബഷീറിന് നാലു ലക്ഷം രൂപയുടെയും വേലായുധൻ എന്നയാൾക്ക് 15000 രൂപയുടെയും നാശനഷ്ടമുണ്ടായി. ക്ഷേത്തിന് സമീപം സ്ഥാപിച്ചിരുന്ന നിരവധി സ്റ്റാളുകൾ തകർന്നു.

Share this Article

Leave a Comment