Newsperseconds.com

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച ജഡ്ജി വി.ജി. ശ്രീദേവിക്കു നേരെ ഭീഷണി; മൂന്ന് പേര്‍ അറസ്റ്റില്‍

Capture

ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജി വി.ജി. ശ്രീദേവിക്കു നേരെ ഭീഷണി നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജഡ്ജിക്കു നേരെ സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് അറസ്റ്റിലായത്.

ഭീഷണിയെ തുടര്‍ന്ന് ജഡ്ജിയുടെ ക്വാര്‍ട്ടേഴ്‌സില്‍ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Share this Article

Leave a Comment