കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്ത് ഇന്ന് തുടക്കം. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന മഹാജനസഭ എഐസിസി അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ സംസ്ഥാനത്തെ 25,177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ പ്രസിഡന്റ് എന്നിവരടങ്ങുന്ന പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി വരെയുള്ള പ്രവര്‍ത്തകരും മഹാജനസഭയില്‍ പങ്കെടുക്കും.
മഹാജനസഭയ്ക്ക് മുന്നോടിയായി രാവിലെ 11 ന് തെരഞ്ഞെടുപ്പ് സമിതി യോഗം നടക്കും. കെപിസിസി ഭാരവാഹികളും എഐസിസി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും. ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും, ഇടതുപക്ഷവും കോണ്‍ഗ്രസും നേരിട്ടുള്ള പോരാട്ടമാണെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞു.