Newsperseconds.com

യുഎസില്‍ മലയാളികുടുംബം മരിച്ച സംഭവം; ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു; ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതായി പോലീസ്

Capture

വാഷിംങ്ടണ്‍: യു.എസിലെ കലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭര്‍ത്താവ് ആനന്ദ് ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ ആലീസിന്റെ ദേഹത്ത് നിരവധി തവണ വെടിയേറ്റതിന്റെ പരിക്കുകളുണ്ട്. മുറിയില്‍ നിന്ന് എസിയുടെ വിഷവാതകം ശ്വസിച്ചാണ് മരിച്ചതെന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയതോടെയാണ് പോലീസിന് സംഭവത്തില്‍ ദുരൂഹത തോന്നിയത്.

അതേസമയം, കുട്ടികളുടെ മരണകാരണം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ വെളിപ്പെടുത്തുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. യുഎസിലെ കാലിഫോര്‍ണിയയിലെ സാന്‍ മാറ്റിയോ കൗണ്ടിയിലെ വസതിയില്‍ കൊല്ലം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലത്തെ ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജി ഹെന്റിയും ഭാര്യ ആലീസ് പ്രിയങ്ക (40) അവരുടെ ഇരട്ട കുട്ടികളായ നോഹ, നെയ്തന്‍ (4) എന്നിവരാണ് മരിച്ചത്. ഹെന്റിയുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് കണ്ടെത്തിയത്.

Share this Article

Leave a Comment