കല്‍പ്പറ്റ: വന്യജീവി ആക്രമണം നേരിടുന്ന വയനാട് ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്താത്തതിനെ തുടര്‍ന്ന് സര്‍വ്വകക്ഷിയോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്. കൂടാതെ, വനംമന്ത്രി രാജിവയ്ക്കണമെന്നും മന്ത്രിയുടെ സാന്നിധ്യത്തില്‍ മാത്രമായി ചര്‍ച്ച നടക്കില്ലെന്നും അറിയിച്ച് യോഗത്തില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു നേതാക്കള്‍.
വന്യമൃഗങ്ങളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ല നേരിടുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍വ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എംബി രാജേഷ്, കെരാജന്‍, എകെ ശശീന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.