തിരുവനന്തപുരം: പേട്ടയില്‍ നിന്ന് സഹോദരങ്ങളോടൊപ്പം ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിക്കെതിരെ പോക്‌സോ, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും. കുട്ടിയെ ഉപദ്രവിക്കാനാണ് കൊണ്ടുപോയതെന്നും കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചതാണെന്നുമാണ് പ്രതിയായ ഹസ്സന്‍കുട്ടിയുടെ മൊഴി. കുട്ടികരഞ്ഞപ്പോള്‍ വായ പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ മരിച്ചുവെന്ന് കരുതി ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്.
അതേ സമയം, ഹസ്സന്‍കോയ മറ്റൊരു പോക്‌സോകേസില്‍ കൂടി പ്രതിയാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേന്ദ്രീകരിച്ചാണ് പോലീസ് പ്രതിയിലേക്കെത്തിയത്. കൊല്ലത്ത് നിന്നാണ് ഇയാലെ പോലീസ് പിടികൂടിയത്. പുതപ്പുകൊണ്ട് മൂടി ഒരാള്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആളാണെന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമായത്. പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.