Newsperseconds.com

നുസ്റത്ത് ജഹാന് പിന്തുണയുമായി എല്‍ജെഡി ദേശീയ നേതൃത്വം; ആര്‍.പി.ഐ ദേശീയ സെക്രട്ടറി ഡോ.രാജീവ്മേനോനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് എല്‍.ജെ.ഡി പിന്തുണ പ്രഖ്യാപിച്ചത്

Untitled 1

ഡല്‍ഹി: റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വയനാട് സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാന് പിന്തുണയുമായി എല്‍ജെഡി. ദേശീയ പ്രസിഡന്റ് ജാവേദ് റാസയാണ് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ പ്രചരണത്തിനായി എല്‍ജെഡി നേതാക്കള്‍ വയനാട്ടിലേക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

എല്‍ജെഡിക്ക് വ്യക്തമായ സ്വാധീനമുളള മണ്ഡലമാണ് വയനാട്. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി ദേശീയതലത്തില്‍ പിളര്‍ന്നതോടെയാണ് രണ്ട് വിഭാഗമായി മാറിയതും ഒരു വിഭാഗം ദേശീയനേതൃത്വത്തിനൊപ്പം ചേരുകയും ചെയ്തത്. ഇതില്‍ കേരളഘടകം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമ്പോഴാണ് എല്‍ജെഡി നേതാവിന്റെ പ്രഖ്യാപനം. ഇങ്ങനെയൊരു പിന്തുണ ഇടതുപക്ഷത്തിനെ വയനാട്ടില്‍ ആശങ്കയിലാക്കുകയാണ്.

അതേ സമയം, വയനാട്ടില്‍ എല്‍ജെഡിക്ക് കൂടുതല്‍ പ്രവര്‍ത്തകരുള്ളൊരു മണ്ഡലമാണ്. ആനി രാജ കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പുതിയ പ്രഖ്യാപനം ഉണ്ടായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍ അടക്കമുള്ളവര്‍ നേരത്തെ തന്നെ ഇദ്ദേഹത്തെ കണ്ടിരുന്നു. വയനാട്ടിലെ സ്ഥാനാര്‍ത്ഥി നുസ്റത്ത് ജഹാനെ കുറിച്ചുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ജാവേദ് റാസയുമായി ഡോ.രാജീവ് മേനോന്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാവേദ് റാസ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

Share this Article

Leave a Comment