മനസ്സും ശരീരവും ശുദ്ധിയാക്കി മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ഈദുല്‍ഫിത്തറിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ക്ക് ചെറിയപെരുന്നാള്‍ ആശംസകള്‍ അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. വ്രതശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സമത്വവും ,സാഹോദര്യവും ,സമാധാനവും പുലരുന്ന ലോകത്തിനായി പരിശ്രമിക്കുന്ന ലോക മലയാളിക്ക് സ്നേഹത്തിന്റെ ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേരുകയാണ് ഡോ.രാജീവ്‌മേനോന്‍.
മുപ്പത് നാളത്തെ നോമ്പ് കാലത്തിലൂടെ സ്വയം ആര്‍ജ്ജിച്ച ശക്തി മുന്‍പോട്ടുള്ള നാളുകളില്‍ കുടുംബ ജീവിതത്തിലും പൊതുസമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താന്‍ വിശ്വാസികള്‍ക്ക് സാധിക്കണം. അപ്പോള്‍ മാത്രമേ അതിന്റെ മഹത്വം കൂടുതല്‍ തിളക്കത്തോടെ ഈ ലോകത്ത് പ്രകാശപൂര്‍ണ്ണമാക്കാന്‍ സാധിക്കുകയുള്ളൂ. സാര്‍വ്വലൗകികമായ നന്മയെയാണ് ചെറിയ പെരുന്നാള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഒരു മാസത്തെ വ്രതം കൊണ്ട് സ്ഫുടം ചെയ്‌തെടുത്ത മാനസും ശരീരവുമാണ് ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ കൈവരുന്നതെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. ഒത്തെരുമയും അഖണ്ഡതയും പുലരുന്ന ലോകത്തിനായി ഒരുമിച്ചു പ്രാര്‍ത്ഥിക്കാമെന്നും ഏവര്‍ക്കും ഹൃദയപൂര്‍വ്വം ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്നും ഡോ: രാജീവ് മേനോന്‍ പറഞ്ഞു.