Newsperseconds.com

‘ഒരേ മനസ്സോടെ മാനുഷിക മൂല്യങ്ങളെ ചേര്‍ത്ത് പിടിക്കുക’; ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസകള്‍ നേര്‍ന്ന് ഡോ:രാജീവ് മേനോന്‍

Untitled 1

ലോക മലയാളികള്‍ക്ക് സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും വിഷു ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായാണ് വിഷുവിനെ അടയാളപ്പെടുത്തുന്നത്. ഒരേ മനസ്സോടെ, മാനുഷിക മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച് പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദത്തിലുമൂന്നി മലയാളികള്‍ ഒന്നാകെ വിഷു ആഘോഷങ്ങളില്‍ ഒത്തുചേരുകയാണ്. ആഘോഷങ്ങള്‍ എല്ലാം സ്‌നേഹവും, ഐക്യവും, സാഹോദര്യവും, ഊഷ്മളമാക്കുന്ന നല്ല നാളെകള്‍ക്ക് മുതല്‍ക്കൂട്ടാവട്ടെയെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

Pp

വിഷു ദിനം പുലര്‍ച്ചെ കണി കണ്ടുണര്‍ന്ന് കഴിഞ്ഞാല്‍ കുടുംബത്തിലെ മുതിര്‍ന്ന ആള്‍ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും വിഷു കൈനീട്ടമായി നാണയങ്ങളും കൂടാതെ പുതുവസ്ത്രങ്ങളും നല്‍കുന്ന രീതിയാണ് പണ്ട് മുതലേ ആചരിച്ചു വരുന്നത്. ന്യൂജന്‍ കാലഘട്ടത്തിലും മലയാളികള്‍ക്ക് ഗൃഹാതുരത്വം പേറുന്ന വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ലെന്നും ആര്‍.പി.ഐ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി രാജീവ് മേനോന്‍ പറഞ്ഞു. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായ വിഷു ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ്. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു നില്‍ക്കാമെന്നും എല്ലാവര്‍ക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വര്‍ഷം ആശംസിക്കുന്നുവെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളയെ വരവേല്‍ക്കുന്നതിനുള്ള വിഷു ആഘോഷങ്ങളില്‍ മലയാളികള്‍ പൂര്‍ണ്ണ സന്തോഷവാന്മാരാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് സാഹോദര്യവും സമത്വവും ഊട്ടിയുറപ്പിക്കേണ്ടത് അനിവാര്യമാണ്. നന്മയും സമൃദ്ധിയും ഐശ്വര്യവും കണികണ്ടുണരണം. സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് വിഷു ആഘോഷം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേല്‍ക്കാന്‍ നമുക്കൊരുമിച്ചു കൈകോര്‍ക്കാം. ഏവരുടേയും ജീവിതത്തില്‍ വിജയവും സമൃദ്ധിയും ഐക്യവും നിറയട്ടെയെന്നും ലോക മലയാളികള്‍ക്ക് സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ നേരുന്നുവെന്നും ഡോ. രാജീവ്മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment