Newsperseconds.com

‘ഇന്ന് ശ്രീരാമനവമി’; ശ്രീരാമ ചന്ദ്രന്റെ ജന്മദിനമായ രാമനവമി ദിവസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും ആശംസയറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍

Untitled 1

മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമ ചന്ദ്രന്റെ ജന്മദിനമായ രാമനവമി ദിവസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും ശ്രീരാമന്റെ അനുഗ്രഹവും സര്‍വ്വ ഐശ്വര്യവും നിറയട്ടെയെന്ന് ആശംസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. ശ്രീരാമ അനുഗ്രഹത്താല്‍ എല്ലാവരുടേയും പ്രയാസങ്ങള്‍ മാറട്ടെയെന്നും എല്ലാ സ്വപ്‌നങ്ങളും സാക്ഷാത്കരിക്കട്ടെയെന്നും ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ഭഗവാന്‍ ശ്രീരാമദേവന്റെ പിറന്നാള്‍ ദിനം ഇന്നാണ്. ചൈത്രമാസത്തിലെ വെളുത്ത പക്ഷ നവമി വരുന്ന ദിവസമാണ് ശ്രീരാമനവമി അഥവാ ശ്രീരാമജയന്തി ആഘോഷിക്കുന്നത്. ശ്രീരാമക്ഷേത്രങ്ങളില്‍ ഈ ദിവസം വിശേഷാല്‍ പൂജകളും ആരാധനകളും നടക്കുന്നുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. മേടമാസത്തിലെ പുണര്‍തം നക്ഷത്രദിവസമാണ് അയോധ്യയിലെ ദശരഥമഹാരാജാവിന്റെയും കൗസല്യാദേവിയുടെയും മകനായി ശ്രീരാമദേവന്‍ അവതരിച്ചതെന്നു രാമായണത്തില്‍ പറയുന്നു. നീണ്ട ഒന്‍പത് ദിവസത്തെ ചൈത്ര നവരാത്രി ആഘോഷങ്ങളില്‍ വിവിധ മന്ത്രങ്ങളാല്‍ പൂജകളും അര്‍ച്ചനകളും നടത്തുകയും ക്ഷേത്രങ്ങളും പരിസരങ്ങളും വളരെ വര്‍ണാഭമായി അലങ്കരിക്കുകയും ശ്രീരാമന്റെ ശിശുരൂപത്തിലുള്ള വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അതിനെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. അതിനാല്‍ തിന്മയെ ജയിക്കാന്‍ നന്മ അവതാരമെടുത്ത ഈ ദിനം നിങ്ങള്‍ക്ക് എല്ലാ അനുഗ്രഹവുമുണ്ടാക്കട്ടെയെന്ന് ഡോ.രാജീവ്‌മേനോന്‍ ആശംസിച്ചു.

രാവിലെ സൂര്യ വന്ദനത്തില്‍ നിന്ന് വേണം ഈ ദിനങ്ങള്‍ തുടങ്ങാന്‍. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ തുടങ്ങിയവരെ ഈ ദിനങ്ങളില്‍ ധ്യാനിക്കുന്നതും രാമായണവും മറ്റുവേദഗ്രന്ഥങ്ങള്‍ വായിക്കുന്നതും ഏറെ നല്ലതാണ്. ഭൂമിയില്‍നിന്നും ചുറ്റുപാടുകളില്‍ നിന്നും തിന്മയെ ഒഴിവാക്കി ദൈവീകമായ ശക്തി പ്രവേശിക്കുന്ന സമയമായതിനാല്‍ ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് ഒഴുകുമെന്നാണ് വിശ്വാസം. അതുപോലെ തന്നെ, ഈ സമയങ്ങളില്‍ മനസ്സും ശരീരവും ശുദ്ധീകരിക്കപ്പെടുമെന്നും വിശ്വസിക്കപ്പെടുന്നുവെന്ന് ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.

പുണ്യദിനമായ ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നുവെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. ഈ പുണ്യ ദിനത്തില്‍, മര്യാദ പുരുഷോത്തമനായ ശ്രീരാമന്‍ എല്ലാ നന്മകളും നിങ്ങളില്‍ ചൊരിയട്ടെയെന്നും നിങ്ങള്‍ക്കും കുടുംബത്തിനും സ്നേഹവും ഐക്യവും സമൃദ്ധിയും നിറഞ്ഞ അനുഗ്രഹീതവും സന്തോഷപ്രദവുമായ ഒരു രാമനവമി ആശംസിക്കുന്നുവെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment