Newsperseconds.com

പാവപ്പെട്ടവന്റെ മേലുള്ള അധികാര ദുര്‍വിനിയോഗവും ഗുണ്ടായിസവും; മേയര്‍ സ്ഥാനം രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ ആര്യാ രാജേന്ദ്രന്‍ തയ്യാറാവണമെന്ന് ഡോ.രാജീവ്‌മേനോന്‍

Untitled 1

കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞു നിര്‍ത്തി വാക്കേറ്റം നടത്തിയ ആര്യാ രാജേന്ദ്രന്‍ മേയര്‍ സഥാനം രാജിവെച്ച് പൊതു സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ: രാജീവ് മേനോന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനുമെതിരെ ആരോപണങ്ങള്‍ക്കും വണ്ടി തടഞ്ഞിട്ട് ഗുണ്ടായിസം കാണിച്ചതിനും കേസെടുക്കണം. മേയര്‍ എന്ന് പറഞ്ഞാല്‍ ഒരു നഗരത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ചുമക്കേണ്ടയാളാണ്. അങ്ങനെയൊരു ഉത്തരവാദിത്വപ്പെട്ട വ്യക്തി ഇത്തരത്തിലുള്ള ആരോപണങ്ങള്‍ പടച്ചുവിടുമ്പോള്‍ സാധാരണക്കാര്‍ എങ്ങനെയാണ് പ്രതിക്കരിക്കേണ്ടതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

ഒട്ടും പക്വതയില്ലാത്തൊരു പ്രവര്‍ത്തനമാണ് ആര്യാ രാജേന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായത്. നഗരമാതാവ് എന്ന പേരിലാണ് തിരുവനന്തപുരത്തെ ജനത ആര്യയെ കാണുന്നത്. അതിനെല്ലാം വിരുദ്ധമായിട്ടുള്ള ഒരു പ്രവര്‍ത്തിയാണ് മേയറുടെ ഭാഗത്ത് നിന്നുണ്ടായത്. പ്രമുഖ സിനിമ നടന്‍ മധുവിന്റെ അച്ഛന്‍ പരമേശ്വരന്‍ നായര്‍ അലങ്കരിച്ചിരുന്ന പദവിയാണ് താനും അനുഭവിക്കുന്നതെന്ന ബോധ്യം മേയര്‍ ആര്യയ്ക്കും ഉണ്ടാകണം.
തലസ്ഥാനത്തെ സര്‍ഗ്ഗപ്രതിഭാദ്ധനമാരും, സംസ്‌കാരിക നായകര്‍ എന്നു അവകാശപ്പെടുന്നവരും ഒന്നും പ്രതികരിച്ചു കണ്ടില്ല. ഈ സംഭവം തമിഴ്‌നാട്ടിലോ മറ്റു സംസ്ഥാനത്തോ ആയിരുന്നെങ്കില്‍ നടക്കുമായിരുന്നോ? നിങ്ങള്‍ ട്രെയിനിങ് കാലത്തു മനഃപാഠം ആക്കിയിരുന്ന ഭരണ നിര്‍വഹണ ചുമതല മറന്നു പോയോ? രാഷ്ട്രപതിയെ വരെ സ്വീകരിക്കുന്ന പദവി വഹിക്കുന്നയാളാണ് മേയര്‍. അത്തരത്തിലൊരു പദവി കയ്യാളുമ്പോള്‍ ഇത്തരത്തിലൊരു ഗുണ്ടാസമീപനം നടത്തിയത് കേരളത്തിന് തന്നെ ലജ്ജാകരമാണ്. കെഎസ്ആര്‍ടിസി തൊഴിലാളിക്ക് നേരെയുണ്ടായ സമീപനം ഒരിക്കലും അംഗീക്കരിക്കാനാവില്ലെന്നും പൊതുസമൂഹത്തോട് ആര്യ രാജേന്ദ്രന്‍ മാപ്പ് പറയണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ പൊതു സമൂഹത്തില്‍ നാണം കെടുത്തിയതിനും മദ്യപിച്ചു, ഹാന്‍സ് ഉപയോഗിച്ചു, അശ്ലീല ആംഗ്യം കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചതിനും കാറില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. യാത്ര മുഴുമിപ്പിക്കാതെ യാത്രക്കാരെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസിയാണ് നിയമനടപടി എടുക്കേണ്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേരാണ് തെറ്റു ചെയ്തത്. അവര്‍ ബസിലുണ്ടായിരുന്ന യാത്രക്കാരെ വഴിയിലിറക്കി വിട്ടവരാണ്.
നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് എംഎല്‍എയും അദ്ദേഹത്തിന്റെ സഹോദരനും ഡ്രൈവറോട് ചോദിച്ചു. മേയര്‍ ആര്യാ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസിയുടെ ഡോര്‍ വലിച്ചു തുറക്കുകയും, നിന്റെ ജോലി കളയിക്കുമെന്ന് പറയുകയും ചെയ്തത് കേരളജനത ലജ്ജാകരമായാണ് നോക്കികാണുന്നത്. അധികാര ദുര്‍വിനിയോഗവും ഗുണ്ടായിസവും കാണിച്ച മേയര്‍ രാജിവെക്കണമെന്നും അവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.

Share this Article

Leave a Comment