Newsperseconds.com

നവോത്ഥാനമെന്ന് ഉച്ചരിക്കാന്‍ പോലും യോഗ്യതയില്ലാത്ത വ്യക്തി; നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ പുറത്താക്കണമെന്ന് സഹോദര ധര്‍മ്മവേദി ജനറല്‍ സെക്രട്ടറി സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ്

Untitled 1

ഇടത് സര്‍ക്കാരിനെ പൊതു സമൂഹത്തില്‍ തരംതാഴ്ത്താന്‍ ശ്രമിച്ച വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സഹോദര ധര്‍മ്മവേദി ജനറല്‍ സെക്രട്ടറിയും എസ്എന്‍ഡിപി യോഗത്തിന്റെ ഔദ്യോഗിക ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായ സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ്. നവോത്ഥാനമെന്ന് ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിത്വമാണ് യോഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹം വിമിര്‍ശിച്ചു. വവ്വാക്കാവ് സൗത്ത് ഇന്ത്യന്‍ ജൂവല്‍ ടവറില്‍ ചേര്‍ന്ന ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

പിണറായി സര്‍ക്കാരിനെ തന്റെ വരുതിയ്ക്ക് നിര്‍ത്താന്‍ വേണ്ടി നടത്തുന്ന പ്രഹസനമാണ് വെള്ളാപ്പള്ളിയുടെ ഒരോ ദിവസവും നടത്തുന്ന പ്രസ്താവനകള്‍. കഴിഞ്ഞ കാലങ്ങളില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളെ തന്റെ വരുതിയില്‍ നിര്‍ത്തി സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. ഒരോ കാലഘട്ടത്തിലും ഇത്തരത്തിലുള്ള വര്‍ഗ്ഗീയ വിഷം ചീറ്റിയാണ് വെള്ളാപ്പള്ളി തന്റെ ഇംഗിതത്തിന് അനുസരിച്ച് ഗവണ്‍മെന്റുകളെ വരുതിയില്‍ നിര്‍ത്തുന്നത്. പിണറായിയെയും തന്റെ വരുതിയില്‍ നിര്‍ത്താന്‍ വേണ്ടിയാണ് മുസ്ലീം വിരുദ്ധത പ്രസംഗിക്കുന്നത്. ഗുരുദേവന്റെ മതനിരപേക്ഷതയെ അട്ടിമറിക്കുന്ന പ്രയോഗമാണ് വെള്ളാപ്പള്ളിയുടെ ഭാഗത്ത് നിന്നും ദിനംപ്രതിയുണ്ടാകുന്നത്. മതവാദം ഉന്നയിച്ച് സമൂഹത്തില്‍ വിഘടനവാദം’ ഉണ്ടാക്കുന്നത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഉള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് അംഗീകരിക്കാനാവില്ലന്നും സൗത്ത് ഇന്ത്യന്‍ ആര്‍ വിനോദ് പറഞ്ഞു.

ചടങ്ങില്‍ അഡ്വ: ആര്‍ അജന്ത കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന്റെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡി .രാജീവ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി അരുണ്‍ മയ്യനാട്, വിപി ദാസന്‍ കണ്ണൂര്‍, തിരുമ്പാടി ചന്ദ്രന്‍, എന്നിവരും യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചു. രാധാകൃഷ്ണന്‍ ഇലമ്പടത്ത് സ്വാഗതവും കണ്ടല്ലൂര്‍ സുധീര്‍ കൃതജ്ഞതയും പറഞ്ഞു.

Share this Article

Leave a Comment