കര്‍ണ്ണാടക: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. പുഴയിലെ മണ്ണ് നീക്കം ഉടന്‍ ആരംഭിക്കും. മണ്ണെടുക്കലിനായി എസ്‌കവേറ്റര്‍ ഷിരൂരിലെത്തി. ബംഗളൂരുവില്‍ നിന്നാണ് എസ്‌കവേറ്റര്‍ എത്തിച്ചത്. എന്‍ഡിആര്‍എഫ് സംഘം മലക്ക് മുകളിലും പരിശോധന നടത്തുന്നുണ്ട്.
ലോഹഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ ഇന്നത്തെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു.