കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫോട്ടോ സ്ത്രീകള്‍ക്കൊപ്പം മോര്‍ഫ് ചെയ്ത് ചേര്‍ത്ത് സമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചരിപ്പിച്ചവര്‍ക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തും വിധം ഫോട്ടോ മോര്‍ഫ് ചെയ്ത് ഫോട്ടോ ഷെയര്‍ ചെയ്യുകയായിരുന്നു. സൈബര്‍ ക്രൈം പൊലീസാണ് കേസെടുത്തത്.
യുവതിയുടെ പേരിലുള്ള ഫെയ്‌സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്സ്ബുക്കില്‍ മന്ത്രിയുടെ ഫോട്ടോ മോര്‍ഫുചെയ്ത് അശ്ലീലവാക്കുകള്‍ എഴുതിച്ചേര്‍ത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയില്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബര്‍ പൊലീസിന്റെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്ന വിഭാഗം സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെയ്‌സ്ബുക് പേജ് ഐപി വിലാസത്തിലുള്ള ആള്‍ക്കെതിരെ ബിഎന്‍എസ് 336(4) വകുപ്പ് പ്രകാരമാണ് കേസ്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.