Newsperseconds.com

രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാംദിനത്തില്‍ വയനാട്ടില്‍ നിന്ന് ആശ്വാസ വാര്‍ത്ത; സൈന്യത്തിന്റെ തിരച്ചിലിനിടെ വീടിനുള്ളില്‍ ജീവനോടെ നാലുപേരെ കണ്ടെത്തി

Capture

കല്‍പ്പറ്റ: വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാംദിനത്തില്‍ ആശ്വാസ വാര്‍ത്ത. സൈന്യത്തിന്റെ തിരച്ചിലിനിടെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാലുപേരെ കണ്ടെത്തി. ജോണി, എബ്രഹാം, ക്രിസ്റ്റി, ജോമോള്‍ എന്നിവരെയാണ് കണ്ടെത്തിയത്. ഇതില്‍ ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. പടവെട്ടിക്കുന്നില്‍ നിന്നാണ് നാലുപേരെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്ററില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതായി സൈന്യം അറിയിച്ചു.

ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്. സൈന്യം നിര്‍മിച്ച ബെയ്ലി പാലം പ്രവര്‍ത്തന സജ്ജമായതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. സൈന്യവും എന്‍ഡിആര്‍എഫും സംസ്ഥാന സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്.

Share this Article

Leave a Comment