വയനാട്: ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി ആദ്യം മുതല്‍ രക്ഷാപ്രവര്‍ത്തിനായി അഗ്നിരക്ഷാസേനയും സേവന രംഗത്തുണ്ട്. സംഭവസ്ഥലത്തേക്ക് പോകുന്ന വഴി റോഡിലേക്ക് വീണു കിടന്ന മരങ്ങളെല്ലാം മുറിച്ചുമാറ്റിയാണ് ചൂരല്‍മലയില്‍ എത്തിയത്. ഉടന്‍തന്നെ കൂടുതല്‍ സേനാംഗങ്ങളെ മറ്റു ജില്ലകളില്‍ നിന്നും സംഭവ സ്ഥലത്തേക്ക് എത്തിക്കാന്‍ സജ്ജീകരണം ഒരുക്കിയിരുന്നു. വീടുകളിലും മരത്തിന്റെ ഇടയിലും കുടുങ്ങി കിടക്കുന്നവരെയും ചളിയില്‍ പൂണ്ടുകിടക്കുന്നവരെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.രക്ഷാപ്രവര്‍ത്തനത്തിനിടയാണ് രണ്ടാമത്തെ ഉരുളും പൊട്ടുന്നത്. ഇതില്‍ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
മറ്റു ജില്ലകളില്‍ നിന്നും സേനാംഗങ്ങള്‍ 6 മണിയോെയാണ് സംഭവസ്ഥലത്ത് എത്തിയത്. ഇരു കരകളും തമ്മില്‍ ഒരു ബന്ധവുമില്ലാതെ കിടക്കുന്ന സ്ഥലത്തും സേനയുടെ ടെക്നിക്കല്‍ റോപ്പ് റെസ്ക്യൂ ടീം റോപ്പ് വഴി അക്കരെയെത്തി. അപകടത്തില്‍ പരിക്കുപറ്റി കിടക്കുന്നവരെയും, പേടിച്ച് ഓടിവരുന്നവരെ സുരക്ഷിതമായി ഇക്കരെ എത്തിക്കുകയും ഡോക്ടര്‍മാരെയും കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളും അക്കരെ എത്തിക്കുകയും ചെയ്തിരുന്നു. സ്ട്രക്ചര്‍ ഹാര്‍ണസ് എന്നിവ ഉപയോഗിച്ച് പരിക്കുപറ്റിയവരെയും, മരിച്ചവരെയും, പ്രായമായവര്‍ മുതല്‍ 3 മാസം പ്രായമായ കൊച്ചു കുഞ്ഞിനെ വരെയും സുരക്ഷിത സ്ഥലത്ത് എത്തിച്ചു. ആദ്യ ദിവസം തന്നെ 400 ഓളം പേരെയും 50 ഓളം മരിച്ചവരെയും മറു കരയിലെത്തിച്ചു. രാത്രി 11:00 മണിക്ക് തിരച്ചില്‍ അവസാനിപ്പിക്കുന്നത് വരെ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ആദ്യദിവസം പുഴയ്ക്ക് ഇക്കരേയ്ക്ക് എത്തിയത് ഫയര്‍ഫോഴ്സിന്റെ റോപ്പ് റെസ്ക്യൂ ടീമാണ്.
രണ്ടാമത്തെ ദിവസം മുതല്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള മുഴുവന്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ സേനാംഗങ്ങളെയും സ്കൂബാ ടീമിനെയും, സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിനെയും, റോപ്പ് റെസ്ക്യൂ ടീമിനെയും എത്തിച്ചു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുത്തി. ഇപ്പോഴും രക്ഷാവേദിയില് അഗ്നിരക്ഷാ സേനാ കര്‍മനിരതമാണ്