Newsperseconds.com

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍

Untitled design (13)

ദില്ലി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ബില്ലുകളില്‍ ഒപ്പു വയ്ക്കാന്‍ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരെ ഇത് രണ്ടാം തവണയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരാഴ്ചക്കിടെ ഗവര്‍ണ്ണര്‍ക്കെതിരെയെത്തുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്.ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ബില്ലുകളില്‍ തീരുമാനമെടുക്കണമെങ്കില്‍ മുഖ്യമന്ത്രി നേരിട്ടെത്തണമെന്നും തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ ബില്ലുകളില്‍ തീരുമാനമെടുക്കാമെന്നും അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നില്‍ക്കേണ്ട കാര്യമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share this Article

Leave a Comment