Newsperseconds.com

സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ സംഘടനക്ക് ആവുന്നില്ല; ഫെഫ്കയില്‍ നിന്ന് രാജി വെച്ച് സംവിധായകന്‍ ആഷിഖ് അബു

Untitled 1

കൊച്ചി: ഹേമകമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള വിവാദങ്ങള്‍ക്കൊടുവില്‍ സംവിധായകന്‍ ആഷിഖ് അബു ഫെഫ്കയില്‍ നിന്ന് രാജി വച്ചു. ഫെഫ്കയുടേത് കാപട്യം നിറഞ്ഞ നേതൃത്വമെന്ന് രാജി കത്തില്‍ ആഷിഖ് അബു ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടന മൗനം പാലിക്കുകയാണെന്നും ആഷിഖ് അബു വിമര്‍ശിച്ചു. ബി ഉണ്ണികൃഷ്ണനെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആഷിഖ് അബു രാജി വച്ചത്. നേരത്തേയും ഫെഫ്ക നേതൃത്വത്തിനെതിരെ പരസ്യമായി ആഷിഖ് അബു രംഗത്തെത്തിയിരുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകളിലും ഫെഫ്ക സ്വീകരിച്ച നിലപാടില്‍ ആഷിഖ് അബു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു പറഞ്ഞു. മാധ്യമങ്ങളോടും നാട്ടുകാരോടും നമ്മള്‍ സംസാരിക്കേണ്ടതില്ലായെന്നാണ് അവരെ വിളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതികരണം. ആ നിലപാടിനോട് യോജിക്കാനാവുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞിരുന്നു.

Share this Article

Leave a Comment