Newsperseconds.com

കായംകുളം താലൂക്ക് ആശുപത്രിയില്‍ ഏഴുവയസ്സുകാരന്റെ തുടയില്‍ സിറിഞ്ച് സൂചി തുളച്ചുകയറിയ സംഭവം; ഒന്‍പതു ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം

Untitled 1

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ ഏഴുവയസ്സുകാരന്റെ തുടയില്‍ സിറിഞ്ച് സൂചി തുളച്ചുകയറിയ സംഭവത്തില്‍ ഒന്‍പതു ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്സുമാരെയും നഴ്സിംഗ് അസിസ്റ്റന്റ്, ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയെയുമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഡിഎംഒ ജമുന വര്‍ഗീസ് കണ്ടെത്തിയിരുന്നു.

ആശുപത്രി ജീവനക്കാരുടെ ഗുരുതര പിഴവുമൂലം 14 വര്‍ഷം തുടര്‍ച്ചയായി എച്ച്ഐവി, ടിബി ടെസ്റ്റുകള്‍ നടത്തേണ്ട ദുരവസ്ഥയിലാണ് കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടി. ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാര്‍ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറിയതോടെയാണ് ഈ ദുരവസ്ഥ. സംഭവത്തില്‍ അന്വേഷണം നടത്തിയ ജില്ലാ നഴ്സിങ് ഓഫീസറുടെ റിപ്പോര്‍ട്ട്, ജീവനക്കാരുടെ വിശദീകരണം എന്നിവ പരിശോധിച്ചാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

കടുത്ത പനിയെ തുടര്‍ന്നാണ് കായംകുളം ചിറക്കടവ് സ്വദേശിയായ ഏഴ് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടിയുടെ ശരീര താപനില നിയന്ത്രിക്കാന്‍ സര്‍പ്പോസിറ്റര്‍ നല്‍കണമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. മാതാപിതാക്കള്‍ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയില്‍ തുളച്ചുകയറിയത്.

Share this Article

Leave a Comment