തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. ശ്രീലേഖയുടെ തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയാണ് കെ.സുരേന്ദ്രന്‍ അംഗത്വം നല്‍കിയത്. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ.
1987 ബാച്ച് ഉദ്യോഗസ്ഥയാണ്. രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയിലേക്ക് ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ.
ബിജെപിയുടോ ആദര്‍ശങ്ങളോട് വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവലയത്തില്‍ ആകര്‍ഷിച്ചുമാണ് അംഗത്വം സ്വീകരിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. മൂന്നാഴ്ച്ചക്ക് മുമ്പാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം വന്നത്. ആലോചിച്ചാണ് തീരുമാനമെടുത്തത്. മുപ്പത്തിമൂന്നര വര്‍ഷം നിഷ്പക്ഷമായ പൊലീസ് ഉദ്യോഗസ്ഥയായിരുന്നു. വിരമിച്ചതിന് ശേഷം പല അഭിപ്രായങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ അനുഭവത്തിന്റെയും അറിവിന്റെയും പശ്ചാത്തലത്തില്‍ ജനസമൂഹത്തിന് തുടര്‍ന്നും സേവനം ചെയ്യാന്‍ വേണ്ടി ഇതാണ് നല്ല വഴിയെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.
അതേ സമയം, ശ്രീലേഖ ഐപിഎസ് ധീരവനിതയാണെന്നും പൊലീസില്‍ പല വിപ്ലവ മാറ്റങ്ങളും കൊണ്ടുവന്നയാളാണ് ശ്രീലേഖയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവരുടെ അനുഭവ സമ്പത്തും, അവരുണ്ടാക്കിയ മാറ്റങ്ങളും ബിജെപിക്കും പ്രവര്‍ത്തകര്‍ക്കും മുതല്‍ക്കൂട്ടാകുമെന്നും അത് നാടിനും അതിനുള്ള പ്രയോജനമുണ്ടാകുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.