Newsperseconds.com

ബലാത്സംഗ കേസ്; ചോദ്യം ചെയ്യലിനായി നടന്‍ സിദ്ധീഖ് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

Untitled 1

തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിനായി നടന്‍ സിദ്ധീഖ് വീണ്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് സിദ്ദിഖ് ഹാജരായത്. ഇത് രണ്ടാം തവണയാണ് സിദ്ദിഖ് അന്വേഷണത്തിന് മുന്നില്‍ ഹാജരാകുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായില്ല. ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ആദ്യതവണ വിട്ടയക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് സന്നദ്ധത അറിയിച്ചതോടെയാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഈ മാസം 22ന് സുപ്രീം കോടതി വീണ്ടും സിദ്ദിഖിന്റെ കേസ് പരിഗണിക്കും. രണ്ടാഴ്ചത്തേക്കാണ് സിദ്ദിഖിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്.

Share this Article

Leave a Comment