Newsperseconds.com

തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇനി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; 411 കോടി രൂപയുടെ പദ്ധതിക്ക് അനുമതി

Lp

തൃശ്ശൂര്‍: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ സ്‌റ്റേഷനിലൊന്നായ തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ആധുനിക സംവിധാനത്തിലേക്ക് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിക്കാന്‍ തീരുമാനമായിരിക്കുകയാണ്. 411 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്.

റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷനുകളുടെ ആവശ്യങ്ങളനുസരിച്ച് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക, മള്‍ട്ടി ലെവല്‍ പാര്‍ക്കിംങ് സംവിധാനം ഉറപ്പാക്കുക, പ്ലാറ്റ് ഫോമുകളുടേയും മേല്‍ക്കുര മുഴുവനാക്കുക തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ദക്ഷിണേന്ത്യയിലെ ഒരു പ്രധാന റെയില്‍വേ ഹെഡ് ആണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യന്‍ റെയില്‍വേയുടെ സതേണ്‍ റെയില്‍വേ സോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന A1 ക്ലാസിഫൈഡ് സ്റ്റേഷന്‍ തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ കീഴിലാണ്. 189 തീവണ്ടികള്‍ നിര്‍ത്തിയിടുന്ന റെയില്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനാണിത്. .

രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ സംസ്ഥാനത്തെ 34 റെയില്‍വേ സ്റ്റേഷനുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍, കാസര്‍ഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തിരൂര്‍, തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കഞ്ചേരി എന്നീ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക.

 

 

 

Share this Article

Leave a Comment