Newsperseconds.com

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു

Untitled 1

തൃശൂര്‍: തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു തകര്‍ന്ന ശക്തന്‍ പ്രതിമ പുനഃസ്ഥാപിച്ചു. 5 മാസത്തിന് ശേഷമാണ് പ്രതിമ തിരികെയെത്തിയത്. പ്രതിമ പീഠത്തില്‍ ഉറപ്പിക്കലും മറ്റു ജോലികളും പൂര്‍ത്തിയാകാന്‍ ഒരു മാസം കൂടി സമയമെടുക്കുമെന്ന് ശില്‍പ്പി കുന്നുവിള മുരളി പറഞ്ഞു.

1500 കിലോ ഭാരമുള്ള പ്രതിമ 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് കേടുപാടുകള്‍ തീര്‍ത്തത്. 2013ലാണ് ശക്തന്‍ നഗറില്‍ പ്രതിമ സ്ഥാപിച്ചത്.പുനഃസ്ഥാപത്തിന് ശേഷമുള്ള ഔദ്യോഗിക അനാച്ഛാദനം ഉടനെയുണ്ടാവും. പ്രതിമാസ്ഥാപനം വൈകുന്നതില്‍ പ്രതിഷേധിച്ച സുരേഷ് ഗോപി എംപി പതിനഞ്ചു ദിവസത്തെ സമയം നല്‍കിയിരുന്നു. ഇല്ലാത്തപക്ഷം സ്വന്തം ചിലവില്‍ പ്രതിമ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Share this Article

Leave a Comment