എറണാകുളം: കാക്കനാട് പ്രദേശത്ത് ശക്തമായ കാറ്റും മഴയും. കാക്കനാട് ഇന്നലെ വൈകിട്ട് മിനിറ്റുകളോളം ശക്തമായ കാറ്റടിച്ചു. കാക്കനാട് ബെവ്കോ ഔട്ട്ലെറ്റില് അലമാരകള്‍ മറിഞ്ഞു വീണ് 3000 മദ്യക്കുപ്പികള്‍ പൊട്ടി.
ഔട്ട്ലെറ്റിലെ ജീവനക്കാരും മദ്യം വാങ്ങാനെത്തിയവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ശക്തമായ കാറ്റില്‍ ജനല്‍ അടര്‍ന്നു വീണ് അലമാരയില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് ശബ്ദം കേട്ട ആളുകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എക്സൈസ് സംഘം ഔട്ട്ലെററിലെത്തി പരിശോധന നടത്തി.