ആലപ്പുഴ: വളര്‍ത്തുമുയലിന്റെ കടിയേറ്റ് റാബിസ് വാക്സിനെടുത്തതിന് പിന്നാലെ ചലനശേഷി നഷ്ടപ്പെട്ട വയോധിക മരിച്ചു. തകഴി കല്ലേപ്പുറത്ത് ശാന്തമ്മ(63) ആണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നാണ് വാക്‌സിന്‍ എടുത്തത്.
ഒക്ടോബര്‍ 21നായിരുന്നു വളര്‍ത്തു മുയലിന്റെ കടിയേറ്റത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജി പ്രകടമായിരുന്നു. പിന്നീട് മറുമരുന്ന് നല്‍കി വാക്സിന്‍ എടുത്തെങ്കിലും ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം രംഗത്തെത്തിയിരുന്നു. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിട്ടും മൂന്ന് വാക്സിനും എടുത്തെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.