തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിനെതിരായ കേസിലെ പുനരന്വേഷണ കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് നിലവിലെ കോടതി ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. ഏത് ഭാഗത്താണ് വീഴ്ചയെന്ന് പൊലീസ് പരിശോധിക്കട്ടെയെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
മല്ലപ്പള്ളിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മന്ത്രി സജിചെറിയന്‍ നടത്തിയ പ്രസംഗത്തിനെതിരായ കേസില്‍ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഇന്ന് പറഞ്ഞത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ 2022 ജൂലൈ നാലിന് ഒരു പൊതുചടങ്ങില്‍ ഭരണഘടനയെ സംബന്ധിച്ച സജിചെറിയാന്റെ ചില പരാമര്‍ശങ്ങളാണ് വിവാദമായത്.
സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്.