ആലപ്പുഴ: പ്രസാദിന്റെ വേര്‍പാട് താങ്ങാനാകാതെ കുട്ടനാട് തകഴിയിലെത്തിയത് നൂറുകണക്കിനാളുകള്‍. കര്ഷകന് എന്നതിലുപരി നാട്ടുകാരുടെ പ്രിയങ്കരനായ പ്രസാദിന്റെ മരണം നാട്ടുകാര്‍ക്ക് താങ്ങാനാവുന്നില്ല. പ്രസാദിന് കണ്ണീരോടെ വിട നല്കാന് നാടൊന്നാകെ ഒഴുകിയെത്തുകയായിരുന്നു. ആഗ്രഹങ്ങള്‍ ബാക്കിയാക്കി പ്രസാദ് യാത്രയാവുമ്പോള്‍ അവസാനമായി കാണാനെത്തിയവരെ സങ്കടത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച വൈകിട്ടോടെയാണ് നടന്നത്.
പ്രസാദിന്റെ ചെറിയ വീട്ടിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. മകനാണ് പ്രസാദിന്റെ ചിതക്ക് തീകൊളുത്തിയത്. ഭാര്യയെയും കുടുംബാംഗങ്ങളയും ആശ്വസിപ്പിക്കാനാകാതെ എത്തിയവര്‍ നിസ്സഹായരായി. കണ്ണീരോടെയാണ് നാട്ടുകാര്‍ പ്രസാദിന് യാത്രമൊഴിയേകിയത്. പ്രസാദിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്.