തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മുങ്ങിമരിച്ചു. പറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്.
ഇന്ന് പകല്‍ പതിനൊന്ന് മണിയോടെയാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയത്. കുളത്തിന് ആഴം കൂടുതലായതിനാല്‍ ആളുകള്‍ കയറാതിരിക്കാന്‍ ചുറ്റുമതിലും ഗേറ്റും നിര്‍മ്മിച്ചിരുന്നു. ഇത് ചാടിക്കടന്നാണ് ഇവര്‍ കുളത്തിലിറങ്ങിയത്. 12 മണിയോടെ ഇവര്‍ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.