Newsperseconds.com

തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് അറസ്റ്റില്‍

Untitled 1

ചെന്നൈ: നടന്‍ വിജയിയുടെ പാര്‍ട്ടിയായ ടിവികെയുടെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ് അറസ്റ്റില്‍. വിജയ് സ്ത്രീസുരക്ഷയെ കുറിച്ച് എഴുതിയ കത്ത് അനുമതിയില്ലാതെ വിതരണം ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റ്. അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന ബലാത്സംഗം സംബന്ധിച്ച് വിജയ്‌യും ബുസ്സി ആനന്ദും ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ കണ്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ബുസ്സി ആനന്ദിന്റെ അറസ്റ്റ്. ഇതേതുടര്‍ന്ന് പാര്‍ട്ടി അനുയായികളും മറ്റും വലിയ ബഹളമുണ്ടാക്കി.

കഴിഞ്ഞ ദിവസം സ്ത്രീ സുരക്ഷയ്ക്കായി ആരോടാണ് ആവശ്യപ്പെടേണ്ടതെന്ന ചോദ്യവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ് കത്തെഴുതിയിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക ലെറ്റര്‍ഹെഡില്‍ ”പ്രിയ സഹോദരിമാരെ” എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു വിജയ്യുടെ ചോദ്യം.

Share this Article

Leave a Comment