Newsperseconds.com

നരഹത്യകേസ്; നടന്‍ അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും

Untitled 1

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്‍ പ്രതിയായ നരഹത്യകേസിലെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. അല്ലു അര്‍ജുന് പൂര്‍ണ ജാമ്യം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ടെന്നാണ് സൂചന. ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്. ഡിസംബര്‍ നാലിന് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അര്‍ജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് ഡിസംബര്‍ 13 ന് ചികഡ് പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു.

കേസില്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു അല്ലു അര്‍ജുന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സന്ധ്യ തിയേറ്ററിലുണ്ടായ സംഭവത്തില്‍ തനിക്ക് നേരിട്ട് പങ്കില്ലെന്നും പോലീസിന്റെ അനുമതിയോടെയാണ് ഷോ കാണാന്‍ എത്തിയതെന്നുമാണ് നടന്റെ വാദം. അതെ സമയം അനുമതി ഇല്ലാതെ തിയേറ്ററില്‍ എത്തിയ അല്ലു അര്‍ജുന്റെ സാന്നിധ്യമാണ് തിരക്ക് അനിയന്ത്രിതമാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ ഹൈദരാബാദ് പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ അല്ലു അര്‍ജുന്‍ ഉള്‍പ്പടെ 17 പ്രതികളാണുള്ളത്.

Share this Article

Leave a Comment