ലോക മലയാളികൾക്ക് ഹൃദയം നിറഞ്ഞ വിഷു ആശംസകൾ നേർന്ന് ആർ.പി. ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ:രാജീവ് മേനോൻ കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ
പങ്ക് വെച്ചാണ് ഡോ:രാജീവ് മേനോൻ ലോക മലയാളികൾക്ക് വിഷു ആശംസകൾ നേർന്നത്
ഡെൽഹി:-സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർഥപൂർണമാകുന്നത്. മലയാളികൾക്ക് വിഷു കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഒപ്പം നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളും വിഷു സമ്മാനിക്കുന്നു. മലയാളമാസം മേടം ഒന്ന് മലയാളക്കരയ്ക്ക് പുതു വസന്തം വിതറട്ടെയെന്നും ഡോ: രാജീവ് മേനോൻ പറഞ്ഞു
വിഷു ദിനത്തിലെ പ്രധാന ചടങ്ങാണ് കണികാണൽ. കണ്ണടച്ച് കണിയ്ക്കു മുന്നിലെത്തിയാണ് കണി കാണൽ ആഘോഷിച്ചിരുന്നതെന്നും ആർ.പി.ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ പറഞ്ഞു
കണിയുടെ ഐശ്വര്യവും സമൃദ്ധിയും ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കണി കണ്ടു കഴിയുമ്പോൾ വീട്ടിലെ മുതിർന്നയാൾ മറ്റുള്ളവർക്ക് വിഷുക്കൈനീട്ടം നൽകുന്ന രീതി ഇന്നും തുടരുന്നത് മലയാളിയ്ക്ക് പ്രതീക്ഷകൾ നൽകുന്നതാണന്നും അദ്ദേഹം പറഞ്ഞു.
വാഴയിലയിലാണ് വിഷുദിനത്തില്‍ സദ്യ കഴിക്കുന്നത്. പലതരം വിഭവങ്ങളും പായസവും പപ്പടവും ഉപ്പേരിയും ശർക്കര പിരട്ടി ഒക്കെ കൂടി വിഭവസമൃദ്ധമായ വിഷു സദ്യതന്നെയാണ് വീട്ടിൽ ഒരുക്കാറുളളതെന്നും അദ്ദേഹം ഓർത്തെടുത്തു. തിരക്കേറിയ രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിനിടയിലും വിഷു ആഘോഷിക്കുമെ
മെന്നും ഡേഡ ഡോ: രാജീവ്മേ മേനോൻ പറഞ്ഞു. ഒന്നര പതിറ്റാണ്ടിൽ ഏറെയായി ഡൽഹിയിൽ സ്ഥിര താമസമാക്കിയെങ്കിലും
വിഷു കുടുംബ സമേതം ആഘോഷിക്കുമെന്നും രാജീവ് മേനോൻ വ്യക്തമാക്കി