Newsperseconds.com

സിനിമകഥയ്ക്ക് സമാനമായ രീതിയില്‍ കവര്‍ച്ച നടത്തി അന്തര്‍സംസ്ഥാന സംഘം

Capture

കണ്ണൂര്‍: സിനിമ കഥയ്ക്ക് സമാനമായ കവര്‍ച്ച നടത്തിയതിന് പിന്നില്‍ അന്തര്‍സംസ്ഥാന സംഘം. കഴിഞ്ഞ മാസം ഇരുപതിന് പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയതിന് പിന്നില്‍ അന്തര്‍സംസ്ഥാന സംഘമെന്ന് പോലീസ് കണ്ടെത്തി. അന്വേഷണത്തില്‍ കോയമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് പിടി കൂടി.

ഇതേ പ്രദേശത്ത് തന്നെ മറ്റൊരു വീട്ടില്‍ സെപ്തംബറിലും സമാനരീതിയില്‍ മോഷണം നടന്നിരുന്നു. വന്‍ കൊളളസംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. പകല്‍ സമയങ്ങളില്‍ വീടും പരിസരവും അടയാളപ്പെടുത്തി വെച്ച് വീട്ടിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി വെച്ചിട്ടാണ് സംഘം രാത്രിയില്‍ കൊളളയടിക്കുന്നത്. കയ്യില്‍ ആയുധങ്ങളുമായാണ് സംഘം അക്രമിക്കാന്‍ എത്തുന്നത്.

ചിതപ്പിലെ പൊയിലിലെ ഡോക്ടര്‍ ഷക്കീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. രണ്ട് കുട്ടികളും ബന്ധുവായ അറുപത്തിയഞ്ചുകാരിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വൃദ്ധയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ചാണ് ആഭരണങ്ങള്‍ കവര്‍ന്നത്. അക്രമികള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നാണ് അവര്‍ പറയുന്നത്. സംഘത്തിലെ ബാക്കിയുള്ള ആളുകള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

Share this Article

Leave a Comment