ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഒസ്ട്രേലിയ. ഇന്ത്യയെ ഏഴ് വിക്കറ്റിനു തകർത്താണ് ഓസ്ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ നേടിയ 241 റൺസ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിർത്തിയാണ് ഓസ്ട്രേലിയ വിജയം ഉറപ്പിച്ചത്. ഇന്ത്യൻ നായകൻ രോഹിത് ശർമയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചെടുത്ത ഹെഡ് 120 പന്തിൽ 137 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ ആയി മാറി. ജസ്പ്രീത് ബുംറ ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി.
ഷമിയാണ് ഇന്ത്യൻ ബൗളിംഗ് ഓപ്പൺ ചെയ്തത്. ഇന്ത്യയുടെ മൂർച്ച കുറഞ്ഞ ഫീൽഡിംഗും ബൗളിംഗും അവരുടെ ബാറ്റിംഗ് വളരെ എളുപ്പമാക്കി. 58 പന്തിൽ ഫിഫ്റ്റി തികച്ച ഹെഡ് വെറും 95 പന്തിൽ മൂന്നക്കം തികച്ചു. പടുകൂറ്റൻ സിക്സറുകൾ കണ്ടെത്തിയ ഹെഡ് ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്ന് കളിച്ചാണ് ഓസീസിനെ ജേതാക്കളാക്കിയത്.