Newsperseconds.com

നവകേരള സദസ്സിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിക്കണം; വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

Capture

മലപ്പുറം: കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന നവകേരള സദസ്സിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്‌കൂളിലെ അച്ചക്കമുള്ള കുട്ടികളെ തന്നെ കൊണ്ടു പോകണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികള്‍ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേ സമയം , നവകേരളയാത്രയ്ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നല്‍കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഉത്തരവിട്ടത്.

Share this Article

Leave a Comment