കോഴിക്കോട്: രാജ്യത്തെ സുരക്ഷിതമായ 10 നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് നഗരം. സ്‌നേഹത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ കോഴിക്കോടിന് എന്നും ഒന്നാംസ്ഥാനം തന്നെയാണ്. അതിന്റെ കൂടെ മറ്റൊരു പെരുമ കൂടി കോഴിക്കോടിന് ലഭിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് സുരക്ഷിതമായ നഗരങ്ങളുടെ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച ഏകനഗരമാണ് കോഴിക്കോട്.
എന്‍സിആര്‍ബി തയ്യാറാക്കിയ ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് കോഴിക്കോടിന് ലഭിച്ചത്. കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായിട്ടുള്ള ജില്ലക്കനുസരിച്ചാണ് എന്‍സിആര്‍ബി നഗരങ്ങള്‍ക്ക് റാങ്ക് നിശ്ചയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ കേരളത്തിലെ മലബാര്‍ തീരത്തോട് ചേര്‍ന്നുള്ള നഗരമാണ് കോഴിക്കോട്. കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് ജില്ലയുടെ ആസ്ഥാനവുമാണ്. കുറ്റകൃത്യങ്ങളുടെ നിരക്ക് താരതമ്യേന കുറവുള്ള നഗരങ്ങളെയാണ് സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്.