Newsperseconds.com

അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിര്‍ നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും; ചടങ്ങില്‍ യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും പങ്കെടുക്കും

Capture

അബുദബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയില്‍ പൂര്‍ത്തീകരിച്ച ബാപ്‌സ് മന്ദിര്‍. മന്ദിറിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി മഹന്ത് സ്വാമി മഹാരാജ് ഭക്തരെ കണ്ടു. മഹത്തായ ചടങ്ങില്‍ ഒത്തുകൂടിയവരുമായി അദ്ദേഹം സംവദിക്കുകയും അവര്‍ക്ക് അനുഗ്രഹം ചൊരിയുകയും ചെയ്തു.

അതേ സമയം, യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖരും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. മാര്‍ച്ച് 1 മുതലാണ് പൊതു പ്രവേശനം ആരംഭിക്കുക. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമുള്ള ഈ ക്ഷേത്രം ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും തമ്മിലുള്ള സാംസ്‌കാരികവും ആത്മീയവുമായ ബന്ധത്തിന്റെ തെളിവാണ്. യുഎഇ ഗവണ്‍മെന്റിന്റെ ഉദാരമായ 27 ഏക്കര്‍ ഭൂമി ഗ്രാന്റില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ത്യയിലെ രാജസ്ഥാനില്‍ നിന്ന് അയച്ച പിങ്ക് മണല്‍ക്കല്ലും ഇറ്റലിയില്‍ നിന്നുള്ള മാര്‍ബിളും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

സന്ദര്‍ശകര്‍ക്ക് ഇരിക്കാനും ധ്യാനിക്കാനും വാരാണസിയിലെ ഘാട്ടിനോട് സാമ്യമുള്ളതാണിത്. ക്ഷേത്രത്തിലേക്ക് കല്ലുകള്‍ കയറ്റി കൊണ്ടുപോയ മരത്തടികളും പാത്രങ്ങളും ഉപയോഗിച്ച് നിര്‍മ്മിച്ച ഫര്‍ണിച്ചറുകള്‍ മറ്റൊരു ആകര്‍ഷണമാണ്. 10,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആഅജട ഹിന്ദു മന്ദിര്‍ ഒരു ആരാധനാലയം മാത്രമല്ല, സന്ദര്‍ശക കേന്ദ്രം, പ്രാര്‍ത്ഥന ഹാളുകള്‍, പ്രദര്‍ശനങ്ങള്‍, പഠന മേഖലകള്‍, തീമാറ്റിക് ഗാര്‍ഡനുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയാണ്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 13 ന് അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ പരിപാടിയില്‍ പ്രധാനമന്ത്രി മോദി ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യും.

Share this Article

Leave a Comment