Newsperseconds.com

മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാലാശ്വാസമില്ല

Capture

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു. ഇടക്കാല സംരക്ഷണം നല്‍കാന്‍ വിസമ്മതിച്ച കോടതി ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഏപ്രില്‍ 22 ന് വീണ്ടും പരിഗണിക്കും.

ഡല്‍ഹി മദ്യനയ കേസില്‍ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈത് മനോജ് ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇരുപക്ഷവും കേട്ടിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ സംരക്ഷണം നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.

Share this Article

Leave a Comment