Newsperseconds.com

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പത്മ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും; ഗായിക ഉഷ ഉതുപ്പിനും ബിജെപി നേതാവ് ഒ. രാജഗോപാലിനും പത്മഭൂഷണ്‍

Capture

ദില്ലി: ഇന്ന് ന്യൂഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സിവില്‍ ഇന്‍വെസ്റ്റിചര്‍ ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്മ അവാര്‍ഡുകള്‍ സമ്മാനിക്കും. മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനും ഭരതനാട്യം നര്‍ത്തകി ഡോ പത്മ സുബ്രഹ്മണ്യത്തിനും രാഷ്ട്രപതി മുര്‍മു പദ്മവിഭൂഷണ്‍ സമ്മാനിക്കും.
മരണാനന്തര ബഹുമതിയായി സാമൂഹിക ശാസ്ത്രജ്ഞന്‍ ബിന്ദ്വേശ്വര്‍ പഥക്കിനും പത്മവിഭൂഷണും രാജ്യത്തെ ആദ്യ വനിത സുപ്രീംകോടതി ജഡ്ജിയും മുന്‍ തമിഴ്‌നാട് ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിക്ക് പത്മഭൂഷണും സമ്മാനിക്കും.

നടന്‍ മിഥുന്‍ ചക്രവര്‍ത്തി, ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം സമ്മാനിക്കും. ബിജെപി നേതാവ് ഒ. രാജഗോപാല്‍, ഗായിക ഉഷ ഉതുപ്പ് എന്നിവര്‍ക്കും പത്മഭൂഷണ്‍ സമ്മാനിക്കും. ചിത്രന്‍ നമ്പൂതിരിപ്പാട്, ഗുരു മുനി നാരായണ പ്രസാദ്, കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കര്‍ഷകനായ സത്യനാരായണ ബെളേരി, തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും രാഷ്ട്രപതി ദ്രൗപതി മുര്‍മു സമ്മാനിക്കും.

രാജ്യത്തെ പരമോന്നത സിവിലിയന്‍ അവാര്‍ഡുകളിലൊന്നായ പത്മ പുരസ്‌കാരങ്ങള്‍ മൂന്ന് വിഭാഗങ്ങളിലായാണ് നല്‍കുന്നത്. അസാധാരണവും വിശിഷ്ടവുമായ സേവനത്തിനാണ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍.

Share this Article

Leave a Comment