Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം; ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു

Capture

മുസ്ലീങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നീക്കി. ഏപ്രില്‍ 30 ന് ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടായ @bjp4india-ല്‍ നിന്ന് പോസ്റ്റ് ചെയ്ത വിദ്വേഷ പ്രസംഗത്തിന് നിരവധി ഉപയോക്താക്കള്‍ ക്ലിപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ തുടര്‍ന്ന് പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തു. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണ് നീക്കിയത്.

വീഡിയോ നീക്കം ചെയ്യുന്നതിന് മുമ്പ് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് വീഡിയോ നേടിയത്. ആനിമേറ്റഡ് ക്ലിപ്പാണ് നീക്കം ചെയ്തത്. ബിജെപി തന്നെയാണോ അതോ ഇന്‍സ്റ്റാഗ്രാമിന്റെ മോഡറേഷന്‍ ടീം ആണോ ക്ലിപ്പ് നീക്കം ചെയ്തതെന്ന് വ്യക്തമല്ല.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സമ്പത്ത് നുഴഞ്ഞു കയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ക്കും നല്‍കുമെന്നാണ് മോദി പറഞ്ഞത്. രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്ക് വീതിച്ചുനല്‍കുമെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു.

Share this Article

Leave a Comment