തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ്. തിരുവണ്ണാമലയിലെ 16 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. രാവിലെ ആറരയോടെയാണ് പരിശോധന ആരംഭിച്ചത്. വേലുവിന്റെ വീടും ഓഫീസും കൂടാതെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളജിലുമാണ് പരിശോധന
സംസ്ഥാനത്ത് ആകെ 80 ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. സംസ്ഥാനത്തെ പി ഡബ്ലിയു ഡി കോണ്‍ട്രാക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് റെയ്ഡ്.
സ്റ്റാലിന്‍ മന്ത്രിസഭയിലെ മന്ത്രിമാരില്‍ പ്രധാനികളിലൊരാളാണ് വേലു. ഐടി വകുപ്പിന്റെ നടപടിയിൽ പ്രതിഷേധം പ്രകടിപ്പിച്ച് പ്രവർത്തകർ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും ഡിഎംകെ പ്രവർത്തകരും അനുയായികളും വേലുവിന്റെ വീടിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.