ഭാരതീയ ജനതാ പാര്‍ട്ടിക്ക് വലിയ വിജയം നേടിക്കൊടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഹാട്രിക് വിജയം ഉറപ്പിക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ:രാജീവ് മേനോന്‍. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന നരേന്ദ്ര മോദി വാരാണസി ലോക്‌സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
വാരാണസിയില്‍ ഹാട്രിക് വിജയം ഉറപ്പിക്കുകയാണെന്നും മോദിതരംഗം തുടരുമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ജനങ്ങളില്‍ നിന്ന് മോദിക്ക് ലഭിച്ചത് അത്ഭുതകരമായ സ്‌നേഹവും വിശ്വാസവുമാണ്. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയും പങ്കാളിത്തവും മൂന്നാം തവണയും മോദിക്ക് ലഭിക്കുമെന്നും ഡോ. രാജീവ്‌മേനോന്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം തവണയും അധികാരമേല്‍ക്കുന്നതോടെ വിദേശ നിക്ഷേപകര്‍ക്കിടയിലും കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമാകും. ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് രാജ്യം സാമ്പത്തിക ഏകീകരണത്തിന്റെ പാതയില്‍ തുടരുമെന്നത് ഉറപ്പാണ്. മോദി ഹാട്രിക് വിജയം നേടുമെന്നതില്‍ പ്രതിപക്ഷത്തിന് പോലും സംശയമില്ല. മോദി സര്‍ക്കാര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രോഗ്രസ് കാര്‍ഡുമായാണ് വോട്ടര്‍മാരെ നേരിട്ടത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. നിഷ്പ്രഭരായ എതിരാളികള്‍ക്ക് മുന്നോട്ട് വെക്കാന്‍ ഒരു നയമോ നിലപാടോ നേതാവോ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി 2014ല്‍ വാരാണസിയില്‍ നിന്ന് ആദ്യമായി മത്സരിച്ച പ്രധാനമന്ത്രി, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന വാരാണസി സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുകയാണ്.
രാജ്യമെങ്ങും മോദി തരംഗം അലയടിക്കുകയാണ്. കേരളവും അതില്‍ നിന്നും മാറിനില്‍ക്കുന്നില്ല. കേരളത്തിലും നരേന്ദ്രമോദിയുടെ മികച്ച ഭരണത്തിനുള്ള ജനപിന്തുണ വര്‍ദ്ധിക്കുകയാണ്. 10 വര്‍ഷം കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ ഭാരതത്തെ മൂന്നാം സ്ഥാനത്തെത്തിക്കാനുള്ള പ്രയത്നത്തിലാണ് നമ്മുടെ പ്രധാനമന്ത്രി. മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ നോക്കുന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടിയായിരിക്കും ഈ തെരഞ്ഞെടുപ്പ്. മോദി സര്‍ക്കാരിന്റെ ഏതെങ്കിലും പദ്ധതികളില്‍ അംഗമാകാത്ത ആരും തന്നെ ഈ രാജ്യത്തില്ല. അടിസ്ഥാന വികസന മേഖലയില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തുടരണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ട്. വാരാണസിയില്‍ നരേന്ദ്രമോദി വിജയക്കൊടി പാറിക്കുകയും വീണ്ടും പ്രധാനമന്ത്രി സ്ഥാനത്തെത്തി ലോക ചരിത്രത്തില്‍ ഇടം കുറിക്കുകയും ചെയ്യുമെന്ന് ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.