Newsperseconds.com

രാജ്യത്തെ ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ പത്ത് ദിവസം അവധി; ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകും

Capture

രാജ്യത്തെ ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ പത്ത് ദിവസത്തോളം അവധി ലഭിക്കും. ഞായര്‍, രണ്ടാം ശനി, നാലാം ശനി എന്നിവയടക്കം ആണ് ഈ അവധികള്‍. കേരളത്തിലെ ബാങ്കുകള്‍ എട്ട് ദിവസമാണ് അടഞ്ഞുകിടക്കുക.

ജൂണ്‍ മാസത്തില്‍ ഏഴ് വാരാന്ത്യ അവധികള്‍ ബാങ്കുള്‍ക്കുണ്ട്. അഞ്ച് ഞായറാഴ്ചകളാണ് അവധിയില്‍ പ്രധാന ഭാഗം. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ കൂടിയാകുമ്പോള്‍ അവധി ഏഴാകും. ജൂണ്‍ 2, 9, 16, 23, 30 തീയ്യതികളാണ് ഞായര്‍ അവധി ലഭിക്കുക. ജൂണ്‍ എട്ട്, 22 തീയ്യതികളാണ് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍. ഈ ദിവസങ്ങളും പൊതു അവധിയാണ്.

കൂടാതെ, കേരളത്തില്‍ ജൂണ്‍ 17 ന് ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചാണ് ഈ ദിവസത്തെ അവധി. ജൂണ്‍ 15 ശനിയാഴ്ച വൈകീട്ട് അടക്കുന്ന സംസ്ഥാനത്തെ ബാങ്കുകള്‍ ജൂണ്‍ 18 ന് മാത്രമേ വീണ്ടും തുറക്കൂ. എന്നാല്‍ ഓണ്‍ലൈന്‍, എടിഎം, യുപിഐ പോലുള്ള ബാങ്കിങ് സേവനങ്ങള്‍ക്ക് അവധി ദിവസങ്ങളില്‍ തടസമുണ്ടാകില്ല. ബാങ്കില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് മാത്രമാണ് അവധി ബാധകമാവുക.

Share this Article

Leave a Comment