Newsperseconds.com

നേപ്പാളില്‍ കനത്ത മഴ; മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു; 63 പേരെ കാണാതായി

Capture

കാഠ്മണ്ഡു: കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസുകള്‍ ഹൈവേയില്‍ നിന്ന് നദിയിലേക്ക് മറിഞ്ഞ് നേപ്പാളില്‍ 63 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. നേപ്പാളിലെ മദന്‍ – ആശ്രിദ് ദേശീയപാതയിലായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തില്‍ രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ദുരന്തസമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്. ദുരന്തത്തെ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.

കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെങ്കിലും ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകുമെന്ന് അധികൃതര്‍ക്ക് പ്രതീക്ഷയില്ല. മണ്ണിടിച്ചില്‍ മൂലം മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.

 

Share this Article

Leave a Comment