Newsperseconds.com

ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രധാന വ്യക്തികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണം; നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

Scrty

ന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അടുത്തിടെ നടന്ന വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ ‘ഉയര്‍ന്ന അപകടസാധ്യതയുള്ള ഉന്നതര്‍ക്ക്’ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെയും ഡയറക്ടര്‍ ജനറല്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പ്രത്യേകിച്ച് പൊതു പരിപാടികളായ റാലികള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍, റോഡ് ഷോകള്‍ എന്നിവയില്‍ ജാഗ്രതയും സംരക്ഷണവും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ നിര്‍ദ്ദേശം ഊന്നിപ്പറഞ്ഞു,

കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ജൂലൈ 13 ന് പെന്‍സില്‍വാനിയയ്ക്ക് സമീപം ഒരു പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കേന്ദ്ര ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ സുരക്ഷ മെച്ചപ്പെടുത്തണമെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ശാരീരിക സുരക്ഷാ നടപടികള്‍, സാങ്കേതിക നിരീക്ഷണം, വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തില്‍ സൈനിക ഡ്രില്ലുകള്‍ എന്നിവയാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

Share this Article

Leave a Comment