Newsperseconds.com

‘നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ തീരുമാനിച്ചു’; ചംപയ് സോറന്‍ ബിജെപിയില്‍ 

Untitled 1

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ജെഎംഎം നേതാവുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ചംപയ് സോറന്‍ പറഞ്ഞു. കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ഝാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബുലാല്‍ മരന്ദി എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലായിരുന്നു ചംപൈ സോറന്റെ ബിജെപി പ്രവേശനം.

റാഞ്ചിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചമ്പായ് സോറന്‍ പാര്‍ട്ടി അംഗത്വം എടുത്തത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുയി ചമ്പായ് സോറന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘നരേന്ദ്ര മോദിയെ വിശ്വസിക്കാന്‍ തീരുമാനിച്ചു’ എന്നാണ് സോറന്‍ ബിജെപി പ്രവേശനത്തെക്കുറിച്ച് പറയുന്നത്.

Share this Article

Leave a Comment