മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചു. ആക്രമണത്തില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്ന സാഹചര്യം ചര്‍ച്ചയായി. മണിപ്പൂരില്‍ അസം റൈഫിള്‍സിന് പകരം സിആര്‍പിഎഫിനെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
അതേസമയം, മണിപ്പൂര്‍ സംഘര്‍ഷാവസ്ഥകള്‍ക്ക് അയവില്ലാത ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുയാണ്. സൈന്യം വിവിധ മേഖലകളില്‍ നിരീക്ഷണം ശക്തമാക്കി. മണിപ്പൂരില്‍ സുരക്ഷാ ഉപദേഷ്ടാവിനെയും ഡിജിപിയെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ദേശീയ പതാക അഴിച്ചുമാറ്റി സെവന്‍ സിസ്റ്റേഴ്‌സിന്റെ പതാക സ്ഥാപിച്ചു. കൗത്രക്കില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും കത്തി നശിച്ചു.
ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി നല്‍കി.