Newsperseconds.com

വീശിയടിച്ച് ദന ചുഴലിക്കാറ്റ്; ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയും; രാജ്യത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്

Untitled 1

ന്യൂഡല്‍ഹി: ഒഡീഷ തീരത്ത് വീശിയടിച്ച ദന ചുഴലിക്കാറ്റ് പലയിടത്തും കനത്ത മഴയ്ക്കും കാറ്റിനും ഇടയാക്കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിച്ച ചുഴലിക്കാറ്റ് കേന്ദ്രപാര ജില്ലയിലെ ഭിതാര്‍ക്കനികയ്ക്കും ഭദ്രകിലെ ധമ്രയ്ക്കും ഇടയില്‍ കരയില്‍ പതിച്ചു. ഇതേത്തുടര്‍ന്ന് ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നിരവധി മരങ്ങള്‍ കടപുഴകി.

ഖത്തര്‍ നാമകരണം ചെയ്ത ദന ഇന്ന് ഉച്ചയോടെ ക്രമേണ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് 120 കിലോമീറ്റര്‍ വരെ വേഗം പ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഭദ്രക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടുകയാണ്. അടുത്ത ഒരു മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റ് പൂര്‍ണമായും കരയ്ക്കുള്ളിലേക്ക് പ്രവേശിക്കും. രാവിലെ പതിനൊന്നരയോടെ തീവ്ര ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത സജ്ജികരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്ഥിതിഗതികള്‍ നേരിടാന്‍, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം തുടങ്ങിയവയെ നിയോഗിച്ചിട്ടുണ്ട്. ‘ദന’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 16 ജില്ലകളില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share this Article

Leave a Comment