Newsperseconds.com

വാദങ്ങളെല്ലാം കള്ളം, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; അല്ലു അര്‍ജുനെതിരെ കൂടുതല്‍ തെളിവുകള്‍ വെളിപ്പെടുത്തി പോലീസ്

Untitled 1 Recovered

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതിയും മകനും മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. നടന്‍ പറഞ്ഞ വാദങ്ങളെല്ലാം കളവാണെന്ന് തെളിയിക്കുന്ന, സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളാണ് പൊലീസ് പുറത്തുവിട്ടത്.

അല്ലു അര്‍ജുന്‍ വരുന്ന ദിവസം സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സന്ധ്യ തിയേറ്റര്‍ അധികാരികള്‍ പൊലീസിനെ ഡിസംബര്‍ രണ്ടിന് കണ്ടിരുന്നു. എന്നാല്‍ തിരക്ക് കൈവിട്ടുപോകുമെന്നതിനാല്‍ പൊലീസ് ഇതിന് അനുമതി നിഷേധിച്ചു. തിരക്ക് വകവെക്കാതെയാണ് അല്ലുഅര്‍ജുന്‍ സന്ധ്യ തിയേറ്ററില്‍ എത്തിയത്.
ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും എസിപി രമേശ് പറഞ്ഞു.

യുവതി മരിച്ച വിവരം അല്ലു അര്‍ജുനെ അറിയിക്കാന്‍ ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മാനേജരായ സന്തോഷ് തന്നെ തടഞ്ഞുവെന്നും, മരണവിവരം അറിഞ്ഞുകൊണ്ടുതന്നെ അല്ലു അര്‍ജുന്‍ സിനിമ കാണുന്നത് തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. സിനിമ പൂര്‍ത്തിയായതിനു ശേഷം പുറത്തേക്കിറങ്ങാമെന്നാണ് നടന്‍ പറഞ്ഞത്. സ്ഥിതിഗതികള്‍ കൈവിട്ടുപോകുകയാണെന്ന് അല്ലുവിനെ അറിയാമായിരുന്നു, എന്നിട്ടും അദ്ദേഹം സിനിമ കാണല്‍ തുടര്‍ന്നു’വെന്ന് പൊലീസ് പറഞ്ഞു.

അപകടം ഉണ്ടായ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. കനത്ത പൊലീസ് കാവലിലാണ് നടന്‍ തിയേറ്റര്‍ വിടുന്നത്. തിരക്ക് അനിയന്ത്രിതമായതിനാല്‍ തിരിച്ചുപോകുമ്പോള്‍ ആരാധകരെ കാണരുതെന്ന് അല്ലുവിനോട് പൊലീസ് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശവും നടന്‍ ലംഘിക്കുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.

Share this Article

Leave a Comment