ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് പ്രവേശിച്ചു. മണിക്കൂറുകള്‍ തുരങ്കത്തിനുള്ളില്‍ തൊഴിലാളികള്‍ പിന്നിടുമ്പോള്‍ ഗുരുതരമായ ആശങ്കകള്‍ ഉയരുകയാണ്. 4-5 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ രക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെ പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച നിര്‍ത്തിവച്ചു. ആളുകളെ രക്ഷിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് നടത്തുമെന്ന് തീരുമാനിച്ചു, ഇതിനായി ഗുജറാത്തില്‍ നിന്നും ഒഡീഷയില്‍ നിന്നും ഉപകരണങ്ങള്‍ സമാഹരിച്ചു.
ഉത്തരകാശി ടണല്‍ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും മികച്ച രീതിയില്‍ എത്തിക്കുന്നതിനായി 4 ഇഞ്ച് പൈപ്പിന് പകരം 40 മീറ്ററോളം 6 ഇഞ്ച് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. നവംബര്‍ 12 ന് സില്‍ക്യാര തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 40 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.